ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യവിൽപ്പന കുറഞ്ഞു; ഉത്രാടം വരെയുള്ള 9 ദിവസത്തിൽ 701 കോടി രൂപയുടെ വിൽപ്പന മാത്രം
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഓണക്കാലത്ത് ഇത്തവണ മദ്യവിൽപ്പനയിൽ 14 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ഉത്രാടം വരെയുള്ള ഒന്പത് ദിവസങ്ങളിൽ 701 കോടി രൂപയുടെ മദ്യവിൽപ്പന മാത്രമാണ് നടന്നത്, മുമ്പ് ഇത് 715 കോടി രൂപയായിരുന്നു.
എന്നാൽ, ഉത്രാടം ദിനത്തിലെ വിൽപ്പനയിൽ 4 കോടിയുടെ വർധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 124 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റുപോയത്. അതേസമയം, ബെവ്കോയ്ക്ക് അവധി ആയിരുന്ന സാഹചര്യത്തിൽ ഇന്ന്, നാളെയും മദ്യവിൽപ്പനയുടെ കണക്കുകൾ കൂടി ചേർക്കുന്നതിന് ശേഷം അന്തിമ കണക്കുകൾ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.