വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി അതിരുകടന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും, മനുഷ്യരഹിതമായ സമീപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
“ഒരു മൃതദേഹം സംസ്കരിക്കാന്‍ 75,000 രൂപ ചെലവായെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് വിശ്വസിക്കാനാവാത്ത കണക്കാണ്. വൊളണ്ടിയര്‍മാരുടെ യാത്ര, ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ക്കെല്ലാം കോടികള്‍ ചെലവാക്കിയെന്ന അവകാശവാദം കേന്ദ്രമാക്കി പിണറായി സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പോലും മുതലെടുപ്പ് കാര്യമായി മാറ്റിയിരിക്കുന്നു,” കെ. സുരേന്ദ്രന്‍ ആരോപിച്ചു.
49 മൃതദേഹങ്ങളുടെ സംസ്കാരം സേവാഭാരതി ഒന്നും വാങ്ങാതെയാണ് നടത്തിയത്. കേരളത്തിലെ നിരവധി സന്നദ്ധ സംഘടനകളും പാര്‍ട്ടികളും തന്നെ സ്വന്തം വഴിയിലൂടെ സഹായം എത്തിച്ചപ്പോള്‍, സര്‍ക്കാര്‍ മൂലം നിക്ഷിപ്ത സംരംഭങ്ങള്‍ക്ക് കോടികളാണ് അനാവശ്യമായി ചെലവായത്.