‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ പ്രകാശനം ചെയ്‌തു
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിൻ്റെ ഉണർവിനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തുന്നു. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് മന്ത്രി ക്യാമ്പയിന് നേതൃത്വം നൽകുന്നത്. മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന പരിപാടിയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുത്തു. ഉരുൾപൊട്ടൽ ജില്ലയുടെ വളരെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും സഞ്ചാരികൾക്ക് ആശങ്കയില്ലാതെ വയനാട്ടിലേക്ക് വരാമെന്നും . വയനാട് സുരക്ഷിതമാണെന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കേണ്ടതെന്നും ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞു. വയനാട്ടിൽ ഈ വർഷം ടൂറിസം വകുപ്പ് ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോ മാനന്തവാടിയിൽ നടന്ന പരിപാടിയിൽ മന്ത്രി പ്രകാശനം ചെയ്തു. കേരളത്തിനു പുറത്ത് ‘ഇറ്റ്സ് കേരള സീസൺ’ എന്നാണ് ക്യാമ്പയിനിൻ്റെ പേര്. പരമ്പരയുടെ ഭാഗമായി വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിന് കൈകോർക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സുമായും മന്ത്രി സംവദിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തിലധികം ഇൻഫ്ളുവൻസേഴ്‌സ് ആണ് വയനാട് സന്ദർശിക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന ഇൻഫ്ളുവൻസേഴ്‌സ് നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്‌റ്റ് ചെയ്യും.
‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ പ്രകാശനം ചെയ്‌തു
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിൻ്റെ ഉണർവിനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തുന്നു. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് മന്ത്രി ക്യാമ്പയിന് നേതൃത്വം നൽകുന്നത്. മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന പരിപാടിയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുത്തു. ഉരുൾപൊട്ടൽ ജില്ലയുടെ വളരെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും സഞ്ചാരികൾക്ക് ആശങ്കയില്ലാതെ വയനാട്ടിലേക്ക് വരാമെന്നും . വയനാട് സുരക്ഷിതമാണെന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കേണ്ടതെന്നും ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞു. വയനാട്ടിൽ ഈ വർഷം ടൂറിസം വകുപ്പ് ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോ മാനന്തവാടിയിൽ നടന്ന പരിപാടിയിൽ മന്ത്രി പ്രകാശനം ചെയ്തു. കേരളത്തിനു പുറത്ത് ‘ഇറ്റ്സ് കേരള സീസൺ’ എന്നാണ് ക്യാമ്പയിനിൻ്റെ പേര്. പരമ്പരയുടെ ഭാഗമായി വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിന് കൈകോർക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സുമായും മന്ത്രി സംവദിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തിലധികം ഇൻഫ്ളുവൻസേഴ്‌സ് ആണ് വയനാട് സന്ദർശിക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന ഇൻഫ്ളുവൻസേഴ്‌സ് നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്‌റ്റ് ചെയ്യും.ചൂരൽമലയിലെ ഉരുൾപൊട്ടലിനു ശേഷം സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങൾ വയനാട്ടിലെ ടൂറിസം-ഹോസ്‌പിറ്റാലിറ്റി വ്യവസായത്തെ ബാധിച്ചിരുന്നു. ഇത് മറികടക്കുന്നതിനും ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമാണ് പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന സന്ദേശം നൽകുന്നതിന്
മന്ത്രി പി.എ മുഹമ്മദ് റിയാസ് കുടുംബവുമൊത്ത് വയനാട്ടിൽ താമസിക്കുകയും ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുകയും
ചെയ്തിരുന്നു.
Comments (0)