റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാരുടെ മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കുന്നു. മഞ്ഞയും പിങ്ക് റേഷൻ കാർഡുടമകൾക്ക് ഇത് പ്രാബല്യത്തിൽ വരും.

വെള്ള, നീല റേഷൻ കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മസ്റ്ററിങ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിൽ നടത്തും. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മസ്റ്ററിങ് നടക്കും.

മൂന്നാംഘട്ടം ഒക്ടോബർ 3 മുതല്‍ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ മസ്റ്ററിങ് നടപ്പാക്കും. ഒക്ടോബർ 15-നകം മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്ര സർക്കാർ അനുമതി നൽകാനാണ് ലക്ഷ്യമെന്ന് അറിയിച്ചു.

ഇതിനായുള്ള തയ്യാറെടുപ്പിനായി സംസ്ഥാന, ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ഓൺലൈൻ വഴിയായിരുന്നു. മുൻഗണനാ റേഷൻ കാർഡുടമകൾക്ക് മാത്രമായി ഈ നടപടിക്രമം നടപ്പിലാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

നേരിട്ട് എത്താൻ കഴിയാത്ത രോഗികൾക്ക് വീടുകളിൽവെച്ച് ഉദ്യോഗസ്ഥർ എത്തി മസ്റ്ററിങ് നടത്തും. അന്യ സംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലിക താമസം ഉള്ളവർക്ക് അവരുടെ സമീപത്തുള്ള റേഷൻ കടകളിൽ മസ്റ്ററിങ് നടത്താവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *