ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവരിൽ പലർക്കും നിയമനടപടികൾക്ക് താത്പര്യമില്ല

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങള്‍ സംബന്ധിച്ച് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവരില്‍ പലരും നിയമനടപടികള്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവരുടെ ഭൂരിഭാഗംപേരില്‍ നിന്ന് എസ്‌ഐടി മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി വരികയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പ്രത്യേക അന്വേഷണസംഘം നേരിട്ട് കൊണ്ടും ഓൺലൈനായും മൊഴിയെടുത്ത ശേഷം, നിയമ നടപടികളിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് ചിലർ വ്യക്തമാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ ഭൂരിഭാഗവും തങ്ങളുടെ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, നിയമ നടപടി വേണമെന്ന് ആഗ്രഹിക്കുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 50 പേരുടെ മൊഴികളാണ് ഈ അന്വേഷണത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top