ഓണച്ചെലവുകളും കടമെടുപ്പിന് വന്ന തടസവും പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ദൈനംദിന ചെലവുകൾക്ക് അഞ്ചുലക്ഷം രൂപയിൽ കൂടുതൽ പാസാക്കരുതെന്ന നിർദ്ദേശമാണ് ട്രഷറികൾക്ക് നൽകിയിരിക്കുന്നത്. 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ പാസാക്കാനുള്ള പരിധി അഞ്ചുലക്ഷമായി കുറച്ചത്, തദ്ദേശസ്ഥാപനങ്ങൾക്കും കരാറുകാരുടെയും ബില്ലുകൾക്കും ബാധകമാകും.
മുന്പ് അഞ്ചുലക്ഷമായിരുന്ന ബിൽ പരിധി ജൂൺ 24-നാണ് 25 ലക്ഷമാക്കി ഉയർത്തിയത്. പക്ഷേ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ വീണ്ടും പഴയ പരിധിയിലേക്ക് തിരികെയെത്തി. ശമ്പളവും പെൻഷനും മരുന്നുവാങ്ങൽ ചെലവുകളും ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിന് ഈ സാമ്പത്തിക വർഷത്തിൽ ആകെ കടമെടുക്കാൻ അനുവദിച്ച 37,512 കോടി രൂപയിൽ, ഡിസംബർ വരെ എടുക്കാവുന്ന 21,253 കോടി രൂപ കേന്ദ്രത്തിന്റെ അനുമതിയോടെ എടുത്തുകഴിഞ്ഞു. ഓണക്കാലത്ത് അനുവദിച്ച 4200 കോടിയിൽ 3000 കോടിയും സംസ്ഥാന സര്ക്കാര് കൈപ്പറ്റി.
ഇതിനൊപ്പം സഹകരണ കണ്സോർട്ട്യത്തിൽ നിന്നുള്ള 1000 കോടിയുടെ നിക്ഷേപം ഉൾപ്പെടെ സാമ്പത്തിക ക്രമീകരണങ്ങളും നടത്തി. കേന്ദ്ര സർക്കാർ പബ്ലിക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട തുക കൂടി സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കിയതോടെ, ചെലവുകൾ നിയന്ത്രിക്കാനാണ് ട്രഷറി നിയന്ത്രണം വീണ്ടും കൊണ്ടുവന്നത്.