ആദ്യം അപേക്ഷിക്കുന്നവര്‍ക്കു മുന്‍തൂക്കം നല്‍കുന്ന പുതിയ ഓണ്‍ലൈന്‍ സംവിധാനം മോട്ടോര്‍ വാഹന വകുപ്പില്‍ പ്രാബല്യത്തില്‍ വരുന്നു. ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി സി.എച്ച്. നാഗരാജു ചുമതലയേറ്റതിന് പിന്നാലെ, മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ഇല്ലാതാക്കി “ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്” (FCFS) സിസ്റ്റം കൂടുതല്‍ ശക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
11 ഓണ്‍ലൈന്‍ സേവനങ്ങളാണ് സാരഥി പോര്‍ട്ടലിലെ FCFS സംവിധാനവുമായി കൂടി ഏകോപിപ്പിച്ചിരിക്കുന്നത്. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പ്, ഡൂപ്ലിക്കേറ്റ് ലൈസന്‍സ്, പേര്, വിലാസം, ഫോട്ടോ, ഒപ്പ് എന്നിവയിലുള്ള മാറ്റങ്ങള്‍, ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് ഇതിലൂടെ ഇപ്പോഴേ ലഭ്യമാക്കിയത്.
വരും ദിവസങ്ങളില്‍ സുതാര്യത കൂടുതല്‍ ഉറപ്പാക്കാന്‍ വിവിധ ജനകീയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.