നടന് സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് സിദ്ദിഖ് ജാമ്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും, തന്നെ അപമാനിക്കാനായി മാത്രം ഈ പരാതി നല്‍കിയതാണെന്നുമാണ് സിദ്ദിഖിന്റെ നിലപാട്. യുവതിയുടെ പഴയ പരാതിയില്‍ ഇത്തരം ഗൗരവമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് കോടതിയില്‍ വ്യക്തമാക്കി.
അന്വേഷണത്തില്‍ സഹകരിക്കാമെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും സിദ്ദിഖ് അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, യുവ നടിയുടെ പരാതിയിലേക്ക് ശക്തമായ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.