വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, ഗവ. മെഡിക്കല്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന്‍ കോഴ്‌സ്/ മെഡിക്കല്‍ ഡോക്യൂമെന്ററേഷന്‍ ബിരുദാനന്തര ബിരുദം/ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സില്‍ ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 40 വയസ്സ് കവിയരുത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം സെപ്തംബര്‍ 30 ന് രാവിലെ 10.30ന്് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. ഫോണ്‍ 04936 256229.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA