മാലിന്യസംസ്കരണ ബോധവല്‍ക്കരണത്തിനും വിദ്യാര്‍ഥികളില്‍ ശുചിത്വശീലങ്ങള്‍ വളര്‍ത്തുന്നതിനും ജില്ലാ ശുചിത്വ മിഷന് സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഭാഗത്തിലായാണ് മത്സരം നടത്തിയത്. മുണ്ടേരി ഹാളില്‍ നടന്ന പരിപാടി ജില്ലാ കോര്‍ഡിനേറ്റര്‍ ഹര്ഷന് എസ് ഉദ്ഘാടനം ചെയ്തു. എല്‍പി, യുപി വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് പനങ്കണ്ടിയിലെ അഫ്നാന് കെ ഒന്നാംസ്ഥാനവും ജി എച്ച് എസ് എസ് ആനപ്പാറയിലെ ആരവ് കൃഷ്ണ പി.എസ് രണ്ടാംസ്ഥാനവും മീനങ്ങാടി സ്കൂളിലെ ആല്‍ഡ്രിസ് ഷിജോ, ആന്സ എന്നിവര്‍ മുന്നാംസ്ഥാനവും നേടി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അലന് ജോഷി (ജിവിഎച്ച്എസ്എസ് മാനന്തവാടി), ശരണ്യ സി വി(ജിവിഎച്ച്എസ്കല്പ്പറ്റ) രണ്ടാംസ്ഥാനവും ആദിഹ് മുനീര്‍ (ജിഎച്ച്എസ്എസ് തരിയോട്) മൂന്നാം സ്ഥാനവും നേടി. വിജയികളെ 30ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ചിത്രരചന മത്സരത്തില്‍ പങ്കെടുപ്പിക്കും. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ റഹിം ഫൈസല്‍, നിധി കൃഷ്ണ കെ.ബി, പ്രോഗ്രാം ഓഫീസര്‍ അനൂപ് കെ, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് റിസ്വിക് വി ആര് എന്നിവര്‍ സംസാരിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA