ആഘോഷങ്ങൾ ഒഴിവാക്കി; വയനാടിന് 15 കോടി രൂപയുടെ ദുരന്ത സംരക്ഷണ സഹായം

മാതാ അമൃതാനന്ദമയി ദേവിയുടെ 71-ാമത് ജന്മദിനം ഇന്ന്. പ്രളയത്തിൻറെ പശ്ചാത്തലത്തിൽ അമൃതപുരിയിലെ എല്ലാ ആഘോഷങ്ങളും അനൗപചാരികമായി നടന്നു.  പ്രത്യേക അതിഥികളെ ക്ഷണിച്ചുള്ള ചടങ്ങുകൾ ഒഴിവാക്കി. 

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വയനാട്ടിൽ ദുരന്തങ്ങളുടെ സാധ്യതയും ആഘാതവും കുറയ്ക്കുന്നതിനുള്ള 15 കോടി രൂപയുടെ പ്രാദേശിക സഹായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് അമൃത മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു. ഈ തുക അതിജീവിതർക്ക് പുനരധിവാസം, ദുരന്ത സാധ്യത മേഖലകളിൽ ആശങ്ക കുറയ്ക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുക എന്നിവയ്ക്കായാണ് വിനിയോഗിക്കുക.

അമൃത സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ വയനാട് മേഖലയിൽ ഭാവിയിലെ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ശാസ്ത്രീയ മുന്നറിയിപ്പ് സംവിധാനങ്ങൾ സജ്ജമാക്കുമെന്നും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top