ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം കേരളത്തിലേക്ക് എത്തിച്ചു. അർജുനിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തലപ്പാടി ചെക്ക്പോസ്റ്റിലും കാസര്‍കോടിലും നിരവധി പേരാണ് എത്തിയിരുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പുലർച്ചെ 5.30ഓടെ മൃതദേഹം കണ്ണൂർ നഗരം കടന്നുചെന്നു. ആറുമണിയോടെ ആ ബന്ധവാഹനം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു, ഇവിടെ മന്ത്രി എകെ ശശീന്ദ്രനും ജില്ലാ കളക്ടറും സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം സ്വീകരിച്ചു.
കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരിക്കുന്നു. കോഴിക്കോടിന് സമീപമുള്ള കണ്ണാടിക്കലിലെ വീട്ടിൽ മൃതദേഹം ഉടൻ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയോടെ സംസ്കാര ചടങ്ങുകൾ നടക്കും. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫും വിലാപയാത്രയില്‍ പങ്കെടുത്തു.
ഡിഎന്‍എ പരിശോധനയിലൂടെ അര്‍ജുന്റെ ശരീര ഭാഗങ്ങള്‍ തിരിച്ചറിഞ്ഞതിനെ തുടർന്ന് കാർവാര്‍ കിംസ് ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ രാത്രി ബന്ധുക്കള്‍ക്ക് മോർച്ചറിയില്‍ നിന്നും മൃതദേഹം കൈമാറി. അര്‍ജുന്റെ സഹോദരന് അഭിജിത്തും, സഹോദരീ ഭര്‍ത്താവ് ജിതിന് ഭൗതിക ശരീരം ഏറ്റുവാങ്ങി.
അർജുന്റെ മറ്റുപ്രധാന വസ്തുക്കൾ, കളിപ്പാട്ട ലോറി, വാച്ച്, ചെരുപ്പ്, ഫോൺ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങള്‍, രേഖകൾ എന്നിവയും ആംബുലൻസിൽ കയറ്റിയിരുന്നു. ആംബുലന്‍സ് സജ്ജീകരണങ്ങളും മറ്റ് ചെലവുകളും കേരള സര്‍ക്കാര്‍ വഹിച്ചിരിക്കുന്നു.
കർണാടക സർക്കാർ അർജുന്റെ മാതാവിന് 5 ലക്ഷം രൂപ നല്‍കുമെന്ന് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു.