എന്‍ ഊരില്‍ ലോക ടൂറിസം ദിനം ആചരിച്ചു. കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി എന്‍ ഊരില്‍ എത്തിയ വെഞ്ഞാറമൂടില്‍ നിന്നുള്ള സഞ്ചാരികളെ എന്‍ ഊരിലേക്ക് മധുരം നല്കി സ്വീകരിച്ചു. എന്‍ ഊരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രിമല്‍ രാജ്, സെക്രട്ടറി കെ.ബാലകൃഷ്ണന്, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.കെ.പ്രശോഭ്, ബഡ്ജറ്റ് ടൂറിസം സോണല്‍ കോര്‍ഡിനേറ്റര്‍ സി.ഡി.വര്‍ഗ്ഗീസ്, ജില്ലാ കോര്‍ഡിനേറ്റര്‍ ഐ.ആര്.റൈജു, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹരീഷ് എന്നിവര്‍ സംസാരിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA