സിദ്ദീഖിന് സംരക്ഷണം നല്‍കുന്നത് ഉന്നതര്‍; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും സിദ്ദിഖ് നിയമം മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

സിദ്ദീഖ് നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും, കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും ഉന്നതരുടെ സഹായത്തോടെ ഒളിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും സിദ്ദീഖ് ഇപ്പോഴും പിടികൊടുക്കാതെ നിലകൊള്ളുന്നതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കൂടാതെ, സിദ്ദീഖിനെ സമര്‍തിച്ചുള്ള ഉന്നതരുടെ പിന്തുണയും അദ്ദേഹത്തിന്റെ നിയമത്തെ മറികടക്കാനുള്ള ശ്രമങ്ങളും കൊണ്ടാണ് പോലീസിന് അദ്ദേഹം പിടിക്കാനാവാത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഹൈക്കോടതിക്ക് സമീപത്തുള്ള നോട്ടറിയില്‍ വരികയായിരുന്നു സിദ്ദീഖ്, എന്നാല്‍ ഇപ്പോഴും അന്വേഷണ സംഘത്തോട് സഹകരിക്കാതെ സിദ്ദീഖ് ഒളിച്ചിരിക്കുന്നു.

തിങ്കളാഴ്ച കോടതിയില്‍ സിദ്ദീഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കും, ആ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top