കെഎസ്ആര്‍ടിസി ബസുകളുടെ സേവന കാലാവധി നീട്ടി

15 വര്‍ഷം പൂര്‍ത്തിയാകുന്ന 1117 ബസുകളുടെ സേവന കാലാവധിയാണ് ഗതാഗതവകുപ്പ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ബസുകള്‍ ഒരുമിച്ചു പൊതുനിരത്തില്‍ നിന്ന് പിന്‍വലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതം ഉണ്ടാക്കുമെന്നു കണക്കിലെടുത്താണ് ഈ തീരുമാനം. കൂടാതെ, മറ്റ് 153 കെഎസ്ആര്‍ടിസി വാഹനങ്ങളുടെ കാലാവധിയും സമാനമായി നീട്ടിയിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

അഞ്ചുവര്‍ഷത്തിലധികം സേവനം നടത്തിയ വാഹനങ്ങളുടെ കാലാവധി നേരത്തെയും സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് രണ്ടുവര്‍ഷത്തേക്ക് കൂടുതല്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top