സംസ്ഥാനത്ത് മുണ്ടിനീര് രോഗം കുട്ടികളിലിടയിൽ വേഗം പടരുന്നു. സർക്കാർ ആശുപത്രികളിൽ 15,000 കേസുകൾ (ഓഗസ്റ്റ് വരെയുള്ള) റിപ്പോർട്ട് ചെയ്തു. പ്രതിദിന കേസുകളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ദേശീയ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഭാഗമായും 2016-17 കാലത്ത് എംഎംആർ (മംപ്സ്, മീസിൽസ്, റുബല്ല) വാക്സിൻ നൽകി വരികയായിരുന്നു. എന്നാൽ ഇപ്പോൾ, എംആർ (മീസിൽസ്, റുബല്ല) വാക്സിൻ മാത്രമാണ് സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നത്. മംപ്സ് വാക്സിൻ ഒഴിവാക്കിയതിനെത്തുടർന്ന്, കുട്ടികളിൽ രോഗം കൂടുതൽ കണ്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു.
പാലകവാക്സിനേഷൻ ഇല്ലാതിരുന്നത് പകർച്ചവ്യാധിയുടെ വ്യാപനത്തിന് കാരണമായതാണെന്നും, വീണ്ടും മംപ്സ് വാക്സിൻ ഇടുക എന്നതാണ് ഡോക്ടർമാരുടെ ആവശ്യം. 2017 ശേഷം ജനിച്ച കുട്ടികളിൽ മുണ്ടിനീർ കൂടുതൽ വ്യാപകമാണെന്നും, പ്രതിദിനം പത്ത് രോഗികൾ ആശുപത്രികളിൽ എത്തുന്നുവെന്നും വിദഗ്ധർ പറയുന്നു.
പാരമിക്സോ വൈറസ് മൂലം ഉണ്ടാകുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെയാണു പ്രധാനമായും ബാധിക്കുന്നത്. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാൻ ഏളുപ്പമുള്ള ഈ രോഗം, ശ്രദ്ധിക്കാതിരിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
പാരമിക്സൊ വൈറസാണു മുണ്ടിനീരിന്റെ രോഗാണു. വായുവിലൂടെ പകരും. രോഗം ഉമിനീര് ഗ്രന്ഥികളെയാണു പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളില്‍ വീക്കം കാണുന്നതിനു തൊട്ടുമുന്‍പും വീങ്ങിയശേഷം ആറുദിവസംവരെയുമാണ് രോഗം പകരുക. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധ തലച്ചോര്‍, വൃഷണം, അണ്ഡാശയം, പാന്‍ക്രിയാസ് ഗ്രന്ഥി എന്നിവയെ ബാധിക്കാം. കേള്‍വിത്തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ച് എന്‍സഫലൈറ്റിസ് വരാമെന്നും ഡോക്ടർമാർ പറയുന്നു.