മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന് സിദ്ദിഖിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം ലഭിച്ചു. കോടതി സിദ്ദിഖിന്റെ അറസ്റ്റിന് തടഞ്ഞതോടെ, ഇദ്ദേഹത്തിന് താല്‍ക്കാലിക സംരക്ഷണം ലഭിച്ചു. ജസ്റ്റിസുമാരായ ബെല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരാണ് കേസ് പരിഗണിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ ഹാജരായിരുന്നു. യുവ നടിയുടെ പരാതിയെ തുടർന്നാണ് സിദ്ദിഖിനെതിരേ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു, കൂടാതെ, ഹൈക്കോടതി വാദങ്ങള്‍ ശരിയായി പരിഗണിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി, സുപ്രീംകോടതിയില്‍ സിദ്ദിഖ് വീണ്ടും അഭയം തേടി.
സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും സിദ്ദിഖിന് ജാമ്യം നിഷേധിക്കാന്‍ അഭ്യര്‍ഥിച്ചുവെങ്കിലും സുപ്രീംകോടതിയുടെ നിലപാട് സിദ്ദിഖിന് അനുകൂലമായി.