വയനാടന്‍ വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വ് വയനാടിന് ഉത്സവിന് ജില്ലയൊരുങ്ങി. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 2 മുതല്‍ 10 വരെ വൈവിധ്യാമര്‍ന്ന പരിപാടികള്‍ നടക്കുക. വയനാട് ഉത്സവിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍, വംശീയ ഭക്ഷണപ്പെരുമയുടെ ഫുഡ് കോര്‍ട്ടുകള്‍, അമൃത്, പ്രീയദര്‍ശിനി എന്നിവരുടെ വയനാടന്‍ തനിമ നിറഞ്ഞ വനവിഭവ മേള, പ്രാദേശീക ഉത്പന്നങ്ങളുടെ വിപണി എന്നിവയെല്ലാം വയനാട് ഉത്സവ് മഹോത്സവത്തിന്റെ ഭാഗമാകും. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഹാള്‍ എന്നിവടങ്ങളിലായി നടക്കുന്ന വയനാട് ഉത്സവ് ടൂറിസ് ഫെസ്റ്റിവെല്‍ ജില്ലയുടെ വിനോദ സഞ്ചാര മേഖലയുടെ അതിജീവനമാണ് ലക്ഷ്യമിടുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA