സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് പരസ്യമാക്കരുതെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.പൊതുപരിപാടികളിലും പരസ്യമായും സഹായം നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കുട്ടികളുടെ സ്വകാര്യതയും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.കുട്ടികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഡിഇഒമാരെയും ഹെഡ്മാസ്റ്റർമാരെയും ഈ കാര്യത്തില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.മുന്‍പ്, ബാലാവകാശ കമ്മിഷന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സഹായം പരസ്യമായി സ്വീകരിച്ചതിന്റെ പേരില്‍ കുട്ടികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാകാതിരിക്കണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.