പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ഹോസ്റ്റൽ മുറിയിലെ സാധനങ്ങള്‍ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സിദ്ധാർഥന്റെ സാധനങ്ങൾ ശേഖരിക്കാന്‍ എത്തിച്ചേർന്ന ബന്ധുക്കൾ ഹോസ്റ്റലിലെ പല സാധനങ്ങളും കാണാനില്ലെന്ന് കണ്ടെത്തി. നെയ്യാറ്റിൻകരയില്‍നിന്ന് ബന്ധുക്കള്‍ സർവകലാശാലയിലെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.
വിദ്യാർഥിയുടെ അമ്മാവനും മറ്റു ബന്ധുക്കളും 34 സാധനങ്ങൾ മാത്രമാണ് ലഭിച്ചതെന്നും, ബാക്കി 22 സാധനങ്ങൾ ലഭിക്കാത്തതിനാൽ ഡീൻക്ക് പരാതി നൽകിയതായും പൊലീസ് അടിയന്തിരമായി അന്വേഷണം നടത്തുന്നുണ്ടെന്നും അവർ അറിയിച്ചു.