വയനാട് ജില്ലയിലെ വിവിധ ജോലി ഒഴിവുകൾ

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികള്‍, മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി), കാവുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ksbbawards@gmail.com ലോ, മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, റ്റി.സി. 24/3219, നം 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 69003 വിലാസത്തിലോ നല്‍കാം. ഫോണ്‍- 0471 2724740.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഡയറക്ടര്‍ നിയമനം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, പ്രശസ്ത അച്ചടി, ഇലക്ട്രോണിക് മാധ്യമത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മാധ്യമ സംബന്ധിയായ അക്കാദമിക് കൃതികളുടേയോ പ്രബന്ധങ്ങളുടേയോ രചന, ജേണലിസം അധ്യാപക രംഗത്തെ പരിചയമാണ് അഭിലഷണീയ യോഗ്യത. കുറഞ്ഞ പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 വിലാസത്തില്‍ നേരിട്ടോ തപാലിലോ നല്‍കണം. അപേക്ഷാ ഫോറം www.keralamediaacademy.org ല്‍ ലഭിക്കും.

കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 6 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്കാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14 നകം സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. പ്രായപരിധി 20 നും 35 നും മധ്യേ. ഒക്ടോബര്‍ 15 ന് രാവിലെ 11 ന്
സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍- 04936-203338.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top