മുൻഗണനാ വിഭാഗത്തിൽ പെട്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് ഇ. കെ. വൈ. സി. മസ്റ്ററിങ് പൂർത്തിയാക്കാൻ നാളെ അവസരം അവസാനിക്കും. റേഷൻ വിഹിതം നിലനിറുത്താൻ, കാർഡുടമകൾ റേഷൻ – ആധാർ കാർഡുമായി റേഷൻ കടകളിൽ എത്തി മസ്റ്ററിങ് നിർബന്ധമായും പൂർത്തിയാക്കണം. ഇതിന് പിന്നീടു അവസരം ലഭിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കിടപ്പു രോഗികൾക്കും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കും അവരുടെ വിവരങ്ങൾ റേഷൻ കട ഉടമയെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യ സംസ്ഥാനക്കാരായ കാർഡുടമകൾ, സ്വയംവശമുള്ള സംസ്ഥാനത്തെ റേഷൻ കടകളിൽ മസ്റ്ററിങ് നടത്താനാണ് നിർദേശം.