തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ണായക പരാമര്‍ശം നടത്തി. ക്ഷേത്രങ്ങള്‍ സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല, ഭക്തര്‍ക്ക് ആരാധനയ്ക്കുള്ളതാണ് എന്ന് കോടതി വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഹര്‍ജിയില്‍ സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടിയ കോടതി, ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാന്‍ അനുവദിക്കരുത് എന്ന ആവശ്യം പരിഗണിച്ചു.
ദിലീപ് മേനോന്‍, ഗംഗ വിജയന്‍ എന്നിവരാണ് ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പൂര്‍ണത്രയേശ ക്ഷേത്രം അനുവദിച്ചതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. സിനിമക്കാര്‍ക്കൊപ്പം ഹിന്ദുക്കളല്ലാത്ത സ്ത്രീ-പുരുഷന്മാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ പാരമ്ബര്യവും ആചാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണ് എന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.
അഹിന്ദുക്കള്‍ക്ക് സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രധാന വിഷയമാണ്. ക്ഷേത്രത്തിന്റെ പാരമ്ബര്യവും ആചാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണ് എന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.