വയനാട് മണ്ഡലത്തില്‍ ഇടതുപക്ഷം പ്രാദേശിക സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്ന് എന്‍ സി പി (എസ്)

വയനാട് ലോകസഭാ മണ്ഡലത്തിൽ പ്രാദേശികമായ സ്ഥാനാർഥികളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളുകളെ പാർട്ടികൾ സ്ഥാനാർത്ഥികളാക്കി നിർത്തുമ്പോൾ, പ്രദേശത്തെ പ്രശ്നങ്ങളുമായി നന്നായി പരിചയമുള്ള സി.പി.ഐ നേതാക്കളെ പരിഗണിക്കണമെന്ന് എൻ.സി.പി (എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വോട്ടർമാരുമായി അടുപ്പമുള്ള സ്ഥാനാർത്ഥികളായിരിക്കണമെന്ന ആഹ്വാനവുമായി ജില്ലാ നേതാക്കൾ മുന്നോട്ട് വന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിലുള്ള സ്ഥാനാർത്ഥികളെ മാത്രമേ പരിഗണിക്കാവൂ എന്നും അവർ പറഞ്ഞു.

ഡിസംബർ അവസാനവാരം കല്പറ്റയിൽ എന്‍.സി.പി (എസ്) പ്രതിനിധി കണ്‍വെന്‍ഷന്‍ നടത്താൻ തീരുമാനമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top