റെയിൽവേ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ നിർണായക മാറ്റം. ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക യാത്രാ തീയതിക്ക് 60 ദിവസം മുമ്പ് മുതൽ മാത്രം. നേരത്തെ ഇത് 120 ദിവസം മുൻപ് ബുക്ക് ചെയ്യാനാകുമായിരുന്നു, എന്നാൽ പുതിയ നിയമം പ്രകാരം ബുക്കിംഗ് സമയം 60 ദിവസമായി ചുരുക്കിയതായി റെയിൽവേ അറിയിച്ചതാണ്. ഈ മാറ്റം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. നവംബർ 1 ന് മുമ്പ്, ഒക്ടോബർ 31 വരെയുള്ള യാത്രാ ടിക്കറ്റുകൾ നിലവിലുള്ള നിയമപ്രകാരം ബുക്ക് ചെയ്തിട്ടുള്ളവയ്ക്ക് മാറ്റമുണ്ടാകില്ലെന്നും റെയിൽവേ വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc