വാഹനബുക്കിംഗ് തട്ടിപ്പ്: വ്യാജ വെബ്സൈറ്റുകളിൽ നിന്ന് ജാഗ്രത പുലർത്താൻ കേരള പൊലീസ് മുന്നറിയിപ്പ്

പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ നൽകാമെന്ന് പ്രചരിപ്പിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. വ്യാജ ബുക്കിംഗ് ഓഫറുകൾ അടങ്ങിയ പരസ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇത്തരം വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാർത്ഥ വെബ്സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്സൈറ്റുകളുടെ വിലാസം. വളരെ വിലകുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിംഗ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിംഗ് നടപടികളുമായി മുന്നോട്ട് പോകാവൂ.

ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top