കര്‍ണാടകയിലെ 9-ാം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി; സര്‍ക്കാര്‍ പുതിയ തീരുമാനവുമായി മുന്നോട്ട്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബംഗാരപ്പ വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചു. ഇതനുസരിച്ച്, കര്‍ണാടക സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഇനി ബോര്‍ഡ് പരീക്ഷ നടത്തേണ്ടതില്ല.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണു സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. 5, 8, 9 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ബോര്‍ഡ് പരീക്ഷയ്‌ക്കു പകരം SA-2 (സമ്മേറ്റീവ് അസ്സെസ്‌മെന്റ്-2) നടത്തുമെന്നും ക്ലാസ് 11 ലെ വിദ്യാര്‍ഥികള്‍ക്കു വാര്‍ഷിക പരീക്ഷയായിരിക്കും നടത്തപ്പെടുകയെന്നും മന്ത്രി വ്യക്തമാക്കി.