കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ‘ദന’ രൂപം കൊള്ളുന്നു, ജാഗ്രതാ നിര്‍ദേശം!

 അടുത്ത ദിവസങ്ങളില് കേരളത്തില് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മദ്ധ്യ കിഴക്കന് ബംഗാള് ഉൾക്കടലില് രൂപം കൊണ്ട സീസണിലെ ആദ്യ ചുഴലിക്കാറ്റ്, ‘ദന’, മഴ തുടരുന്നതിന് കാരണമാകുന്നു. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ ഇത് ഒഡീഷ-ബംഗാള് തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണവും കള്ളക്കടല് പ്രതിഭാസവും ഉണ്ടാകാനുള്ള സാധ്യത കാരണം, തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന്, കൂടാതെ കടലിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *