സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തകർത്തു മുന്നേറുന്നു. തിങ്കളാഴ്ച 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയായി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ശനിയാഴ്ചയാണ് ആദ്യമായി സ്വർണവില 58000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് സ്വർണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വർധിച്ചത്.