കല്‍പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളില്‍ രണ്ടുപേര്‍ കീഴടങ്ങി. ക്രൂരമായ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. കോളേജ് യൂനിയന്‍ പ്രസിഡന്റ് മാനന്തവാടി താഴെ കണിയാരം കേളോത്ത് കെ.അരുണ്‍, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്ന് അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി വൈകി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.എന്‍.സജീവ് മുമ്പാകെ കീഴടങ്ങിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അതേസമയം പ്രതികളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 12 പ്രതികളാണ് പോലിസ് പട്ടികയിലുള്ളത്. ഇപ്പോൾ ഒമ്പത് പേർ പിടിയിലായി. അതേ സമയം ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.