വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൽപ്പറ്റയിൽ ജില്ലാ കലക്ടർ മേഘശ്രീയുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രിക സമർപ്പണം. കല്‍പ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പൻ പൊലയൻ മൂപ്പൻ സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കേണ്ട തുക നൽകിയത് ശ്രദ്ധേയമായി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് മോഹനൻ സന്തോഷ് കാളിയത്ത്, മഹിളാ മോർച്ച നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖർ നവ്യാ ഹരിദാസിനെ അനുഗമിച്ചു.
ഈ ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കോൺഗ്രസ് നേതാവ് വിഡി സതീശന്റെയും വോട്ടുകളെ തീർത്തുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.