കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹർജിയെ കുറിച്ചുള്ള സുപ്രധാന കോടതി നടപടികൾ നവംബർ 17 ന് നടക്കും. സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ കേസിൽ വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ച് ഈ ഹർജിയെ വീണ്ടും പരിഗണിക്കും. ആദ്യം തീരുമാനിച്ചിരുന്ന നവംബർ 21 എന്ന തീയതിയെ മാറ്റി പ്രതിഭാഗത്തിന്റെ അഭ്യർത്ഥന പ്രകാരം നവംബർ 17-ലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മുന്നോടിയായി കേസ് പരിഗണിക്കാൻ വേണ്ട ഇടപെടലുകൾ നടക്കുന്നുണ്ടെന്നും, വ്യത്യസ്ത വഴികളിലൂടെ തീയതി കൂടുതൽ മുൻപേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും തുടരുകയാണെന്നും റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂർയും പറഞ്ഞു. ഈ മാസം 21 ന് മുൻകൂട്ടിയിരുന്ന കോടതി സിറ്റിങ്ങിൽ തീരുമാനമാകാതെ കേസ് വീണ്ടും ചീഫ് ജസ്റ്റീസിന്റെ നിർദ്ദേശാനുസരണം നേരത്തെ വധശിക്ഷ റദ്ദാക്കിയ ബെഞ്ചിനാണ് കൈമാറിയത്.
നിർദ്ദിഷ്ട ബെഞ്ചിലേക്ക് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എത്തിച്ചുകഴിഞ്ഞുവെന്നാണ് വിവരം. ഈ സിറ്റിങ്ങിൽ അവസാനവിധി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് റിയാദിലെ റഹീം സഹായ സമിതിയും അറിയിച്ചു. ഇന്ത്യൻ എംബസി റഹീമിന്റെ യാത്രാസംബന്ധമായ രേഖകൾ തയ്യാറാക്കിയതിനാൽ മോചന ഉത്തരവ് ലഭിച്ചാൽ രാജ്യത്തേക്ക് തിരിച്ച് വരാൻ മറ്റു തടസങ്ങളൊന്നുമില്ല. നീണ്ട 18 വർഷത്തെ വിധി പ്രതീക്ഷകളിൽ ഇനി വരാനിരിക്കുന്ന ദിവസങ്ങൾ അത്യന്തം നിർണായകമാണെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, സഹായ സമിതി ചെയർമാൻ സി.പി മുസ്തഫ, കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.