ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിതരാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യവും മുന്നറിയിപ്പും നല്‍കി. ഡിജിറ്റല്‍ അറസ്റ്റിനെന്ന പേരില്‍ സമൂഹത്തില്‍ പ്രചരിക്കുന്നവ കള്ളമാണ്, നിയമത്തില്‍ ഇത്തരത്തിലുള്ള ഒരു സംവിധാനം നിലവിലില്ലെന്ന് മോദി വ്യക്തമാക്കി. ‘മന്‍ കി ബാത്ത്’ എന്ന പരിപാടിയുടെ 115-ാമത് എപ്പിസോഡിലാണ് പ്രധാനമന്ത്രി ഈ തട്ടിപ്പിനെ കുറിച്ച് ജനങ്ങളെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരുകളുമായും വിവിധ അന്വേഷണ ഏജന്‍സികളുമായും സഹകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഈ തട്ടിപ്പ് നിലയ്ക്കാന്‍ മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം അറിയിച്ചു. നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ പോലെയുള്ള സ്ഥാപനങ്ങള്‍ വഴിയാണ് കാര്യങ്ങള്‍ ഏകോപനം ചെയ്യുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വ്യാജ സൈബര്‍ അറസ്റ്റുകളുടെ പേര് പറയുമ്പോള്‍ പൊലീസ്, സിബിഐ, ആര്‍ബിഐ, നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് തട്ടിപ്പിന് പിന്നിലുള്ള സംഘം. മനോവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുന്ന ഇവര്‍ ആദ്യഘട്ടത്തില്‍ ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ സമാഹരിക്കാനും പിന്നീട് ഭയം വളര്‍ത്തിയെടുക്കാനുമാണ് ശ്രമിക്കുന്നത്. ഭയവും സമ്മര്‍ദ്ദവും ഉയര്‍ത്തി അടിയന്തരമായി പ്രതികരിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്ന ഈ തട്ടിപ്പിനെ നിര്‍ത്താനുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി ശക്തമായി നല്‍കി.
“ഡിജിറ്റല്‍ സുരക്ഷയിലേക്കുള്ള മൂന്നു ഘട്ടങ്ങള്‍ അനുസരിക്കുക – നിര്‍ത്തുക, ചിന്തിക്കുക, തുടര്‍ന്ന് നടപടി സ്വീകരിക്കുക,” എന്നും ഇത്തരത്തിലുള്ള കോള്‍ വന്നാല്‍ മുന്‍കരുതല്‍ പാലിച്ച് സ്‌ക്രീന്‍ഷോട്ട് എടുക്കുകയോ റെക്കോര്‍ഡ് ചെയ്യുകയോ ചെയ്യുക എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.