സിനിമ-ടെലിവിഷൻ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം; പ്രത്യേക നിയമം വരുന്നു

സിനിമ, ടെലിവിഷൻ മേഖലകളിൽ കരാർ ലംഘനം, ലൈംഗിക പീഡനം, തൊഴിൽ വിവേചനം, സുരക്ഷാ അഭാവം എന്നീ പ്രശ്നങ്ങളെ കുറിച്ച് ഉയർന്ന പരാതികൾ പരിഹരിക്കാൻ നിയമ നിർമാണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിലെ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് അടങ്ങിയ കേസുകൾ പരിഗണിക്കുന്നതിനിടെയായിരുന്നു സർക്കാരിന്റെ വിശദീകരണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

സമഗ്ര ചലച്ചിത്രനയ രൂപീകരണത്തിനായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഫിലിം കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. ഇതിന്റെ ഭാഗമായി നിലവിൽ 40 കേസുകൾ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചുവരുന്നതായും, ഇതിൽ 26 കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. എട്ടു കേസുകളിൽ പ്രതികളുടെ പേര് വ്യക്തമായിട്ടുണ്ട്, എന്നാൽ 18 കേസുകളിൽ വ്യക്തമായ വിവരങ്ങളില്ലെന്നും മറ്റു പത്തു പരാതികളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയെന്നും സർക്കാർ റിപ്പോർട്ട് നല്‍കി.

അതേസമയം, ഹേമ കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി പ്രത്യേക ബെഞ്ച് പരിഗണിച്ചു. എതിര്‍ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ച്, ഹർജികൾ നവംബർ ഏഴിനു വീണ്ടും പരിഗണിക്കാനായി മാറ്റി. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ നടന്നത് ഒരു കൂട്ടം ഹർജികളാണ് ബെഞ്ച് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കുകയും, കമ്മിറ്റിയുടെ നിയമസാധുത സംബന്ധിച്ച തർക്കം പരിഹരിക്കുമെന്നും വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top