പണമില്ലെന്ന് ധനമന്ത്രിയുടെ പരാതി, ധൂർത്തിന് മാത്രം കുറവില്ല

തിരുവനന്തപുരം: കേരളത്തിന്റെ വികസന കാര്യങ്ങൾക്ക് പണമില്ലെന്ന് എന്നും പറയുന്ന പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന് സെക്രട്ടേറിയേറ്റ് കെട്ടിടവും പൂന്തോട്ടവും ദീപാലങ്കാരം ചെയ്തത് 11.26 ലക്ഷം രൂപയ്ക്ക്. പൊതുകാര്യങ്ങൾക്കായി ഒന്നിനും പണം തികയില്ലെന്നും കേന്ദ്രം വിഹിതം തരുന്നില്ലെന്നും പത്രസമ്മേളനങ്ങളിലും കിട്ടുന്ന അവസരങ്ങളിലുമൊക്കെ പരാതി പറയുന്ന ധനമന്ത്രി കെ എൻ ബാലഗോപാലൻ തന്നെയാണ് ധൂർത്തിനായി തുക അനുവദിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുരേഷിൻ്റെ ഡി.എസ്. ഇലക്ട്രിക്കൽ സിനായിരുന്നു ദീപാലങ്കാരത്തിന്റെ ചുമതല. രണ്ടാം വാർഷിക ആഘോഷം 2023 മെയ് മാസം ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ദിവസം ( ഫെബ്രുവരി 29ന് ) കരാറുകാരന് 11.26 ലക്ഷം അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണം ഉള്ളതുകൊണ്ട് പണം കിട്ടാൻ കരാറുകാരൻ ഇനിയും കാത്തിരിക്കേണ്ടി വരും. 1 ലക്ഷം രൂപക്ക് മുകളിലുള്ള ബിൽ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം.ഖജനാവിലെ ലക്ഷങ്ങൾ ഇങ്ങനെ പല രീതിയിൽ ഒഴുകി പോകുന്നതിന് കൈയ്യും കണക്കും ഇല്ല. തോന്നിയതു പോലെ ചെലവഴിക്കും. എന്നിട്ട് സാമ്പത്തിക പ്രതിസന്ധിയെന്ന് വാവിട്ട് നിലവിളിക്കും. ബാലഗോപാലിന്റെ ധനകാര്യ മാനേജമെന്റ് ശ്രീലങ്കക്ക് സമാനമാണെന്നാണ് ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സർക്കാരിന്റെ ഷോ ഓഫ് കാണിക്കുന്നതിനെല്ലാം പണമുണ്ടെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top