കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ സന്ദർശിക്കാൻ മാതാവ് ഫാത്തിമ, സഹോദരൻ നസീർ, അമ്മാവൻ എന്നിവർ സൗദി അറേബ്യയിലെ റിയാദ് നഗരത്തിലേക്കു വന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ബുധനാഴ്ച രാവിലെ 10-ഓടെയായിരുന്നു കുടുംബാംഗങ്ങളുടെ യാത്ര. റിയാദ് അല്‍ ഹൈർ ജയിലിൽ കിടക്കുന്ന റഹീമിനെ കാണാനുള്ള ശ്രമം നടത്തുന്ന ഇവർ, സന്ദർശനത്തിന് ശേഷം മക്കയിലെ ഉംറയും മദീനയിലെ സിയാറത്തും നടത്തി നാട്ടിലേക്ക് മടങ്ങും.
അതേസമയം, റഹീമിന്റെ മോചന ഹരജിയുടെ പരിഗണന റിയാദ് ക്രിമിനല്‍ കോടതിയിൽ നവംബർ 17-ന് നടക്കും.