ജനവാസ മേഖലയിൽ കടുവയുടെ ആവാസം; വനംവകുപ്പ് വലയുന്നു

ആനപ്പാറയിൽ കടുവകളുടെ സാന്നിധ്യം വനം വകുപ്പിന് വലിയ വെല്ലുവിളിയാകുന്നു. ജനവാസ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന ആണ്‍കടുവയെ നിയന്ത്രിച്ച്, കടുവക്കുടുംബത്തെ സുരക്ഷിതമായി പിടികൂടാനാണ് അധികൃതരുടെ ശ്രമം. ഒരു നാലംഗ കടുവക്കുടുംബം ഈ പ്രദേശത്ത് സ്ഥിരമായി വാസം ചെയ്യുന്നുണ്ട്, ഇത് വനം വകുപ്പിന്റെ ‘റോയൽ സ്ട്രൈപ്സ്’ ഓപറേഷനെയും സങ്കീർണമാക്കുന്നുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പെരുന്തട്ട, ഓടത്തോട് മേഖലകളിലെ ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഉൾപ്പെടുത്താനായി, 23 ക്യാമറ ട്രാപ്പുകളും 3 എഐ ക്യാമറകളും ആനപ്പാറയിലെ പ്രധാന ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ, ഡ്രോണ്‍ പരിശോധനയും നടത്തിവരികയാണ്.

വനം വകുപ്പിന്റെ സംഘവും ദ്രുതകര്‍മ സേനാംഗങ്ങളും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഈ കടുവകള്‍ ജനവാസ മേഖലകളിൽ ഭീഷണി ഉയർത്തുന്നത് കാരണം, അവരുടെ നീക്കങ്ങള്‍ നിയന്ത്രിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് എല്ലാ പരിശ്രമങ്ങളും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top