സംസ്ഥാനത്ത് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. നികുതി വെട്ടിപ്പ് മുതല്‍ ലഹരി മരുന്ന് കടത്ത് വരെ നിരവധി കുറ്റകൃത്യങ്ങളില്‍ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അടുത്തിടെ നടന്ന ഒരു പ്രത്യേക പരിശോധനയില്‍, സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും സംയുക്തമായി വിവിധ സ്ഥലങ്ങളിലായി നടത്തിയ കോമ്പിങ് ഓപ്പറേഷനിൽ നൂറുകണക്കിന് ഇത്തരത്തിലുള്ള വ്യാജ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ പിടികൂടി. രജിസ്‌ട്രേഷൻ നമ്പർ നന്നായി രേഖപ്പെടുത്തിയിട്ടില്ലാത്തതും, തെറ്റായ നമ്പർ പ്രദർശിപ്പിച്ചതും, വായിക്കാനാകാത്ത വിധം നമ്പർ പ്ലേറ്റ് കുറച്ചതും തുടങ്ങിയ കേസുകൾ ശ്രദ്ധയിൽപ്പെട്ടു.
സംസ്ഥാന അതിര്‍ത്തിയിലെ തമിഴ്നാട് ഭാഗങ്ങളിലേക്ക് വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് കടത്തും നികുതി വെട്ടിപ്പും നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർ സാധനങ്ങൾ ശേഖരിച്ച് കേരളത്തിൽ എത്തുകയും തിരിച്ചുപോകുകയും ചെയ്യുന്ന രീതിയാണ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ സ്ഥിരമായി കണ്ടു വരികയാണ്. ഇത്തരത്തിലുള്ള രജിസ്‌ട്രേഷന്‍ നമ്പറുകളോട് ബന്ധപ്പെട്ട പിഴയിടലുകള്‍ക്ക് പല നിരപരാധികളാണ് ഇരയാകുന്നത്, ഒട്ടേറെ പരാതികളും വകുപ്പില്‍ ലഭിച്ചിരിക്കുന്നു.
വ്യാജ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ ലഹരി കടത്തല്‍, അനധികൃത ചരക്ക് കടത്ത്, ക്വട്ടേഷൻ അക്രമങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഡിജിപിയുടെ നിര്‍ദേശപ്രകാരം നടത്തിയ ആദ്യ കോമ്പിങ് ഓപ്പറേഷനിൽ ഈ അളവില്‍ വ്യാജ വാഹനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍, ഇനിയും സംസ്ഥാന വ്യാപകമായ പരിശോധനകള്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.