റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള അവസരം; ‘തെളിമ’ പദ്ധതി

ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷന്‍ കാര്‍ഡുകളില്‍ ഉള്ള തെറ്റുകള്‍ തിരുത്തുന്നതിനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനും പുതിയ പദ്ധതി ആരംഭിക്കുന്നു. “തെളിമ” പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ പ്രാബല്യത്തിലായിരിക്കും, ഈ സമയത്ത് കാർഡ് ഉടമകൾക്ക് തെറ്റുകൾ തിരുത്തുന്നതിന് അവരുടെ സമീപത്തുള്ള റേഷന്‍ കടകളില്‍ നേരിട്ട് അപേക്ഷ സമർപ്പിക്കാം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇതിന്റെ ഭാഗമായി, റേഷന്‍ കടകളില്‍ പ്രത്യേക ഡ്രോപ്പ് ബോക്‌സുകള്‍ സ്ഥാപിക്കും, അവയിൽ കാർഡ് ഉടമകൾക്ക് രേഖകളും അപേക്ഷകളും നിക്ഷേപിക്കാനാകും. ഇതിനായി അംഗങ്ങളുടെ പേര്, മേല്‍വിലാസം, ജോലി തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍, ആധാർ നമ്പർ ചേർക്കൽ, പാചകവാതക, വൈദ്യുതി കണക്ഷന്‍ വിവരങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാകും.

മുൻഗണനാ, അന്ത്യോദയ കാർഡുകൾ അനധികൃതമായി കൈവശം വച്ചവരെ കണ്ടെത്താനും ഇവരുടെ വിവരങ്ങള്‍ അറിയിക്കാനും ഈ പദ്ധതി സഹായകരമായിരിക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top