വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിക്കുന്നു. പ്രമുഖ മുന്നണികൾ വീടുകൾ കയറിയും ചെറിയ യോഗങ്ങൾ സംഘടിപ്പിച്ചും വോട്ടർമാരെ സ്വാധീനിക്കാൻ നീങ്ങുന്നു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ പരസ്യപ്രചാരണവുമായി തങ്ങളുടെ ശക്തികൾ മുഴുവൻ വിനിയോഗിക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വളരെയധികം ശ്രദ്ധേയമായത്, യുഡിഎഫ് സ്ഥാനാർഥിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സജീവ പങ്കാളിത്തമാണ്. രണ്ടുദിവസം വയനാടിനടുത്തു നിന്ന ശേഷം, പ്രിയങ്ക ഗാന്ധി കോഴിക്കോടും മലപ്പുറത്തും പ്രചാരണത്തിനെത്തി. 8, 9 തീയതികളിൽ പ്രിയങ്ക വീണ്ടും പ്രചാരണത്തിന് എത്തുമെന്നാണ് വിവരം. കൂടാതെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഖെ നാളെയായിരിക്കും മണ്ഡലത്തിലെത്തുക.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തിയിട്ടുണ്ടു. കൽപ്പറ്റ ജല അതോറിറ്റി ഓഫിസിനു സമീപത്തെ യോഗത്തിൽ അദ്ദേഹം പ്രസംഗിക്കും. തുടർന്ന് മുക്കത്തും പ്രധാന പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചാരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഒൻപതിന് എത്തും, വോട്ടർമാരെ നേരിൽ കാണുകയും പ്രസംഗങ്ങളും നടത്തുകയും ചെയ്യും.