ദൂരം നീളുന്നു; ദീര്‍ഘദൂര സര്‍വീസിന് സ്വകാര്യ ബസുകള്‍ക്ക് ഹൈകോടതി അനുമതി

140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്താനാവില്ലെന്ന വ്യവസ്ഥയിൽ ഹൈക്കോടതി മാറ്റം; സ്വകാര്യ ബസുകൾക്ക് കൂടുതൽ ദൂരം സർവീസ് അനുമതി.140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സര്‍വീസ് അനുവദിക്കരുതെന്ന് മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമില്‍ ഉൾപ്പെട്ടിരുന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ ദീർഘദൂര യാത്രകൾക്കും യാത്രക്കാരുടെ ഇഷ്ടാനുസൃത റൂട്ടുകൾക്കും കൂടുതല്‍ സൗകര്യങ്ങളാണ് ഇനി തുറക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

സ്വകാര്യ ബസുടമകള്‍ സമർപ്പിച്ച ഹരജിയെ തുടർന്നാണ് ഈ വിധി ഉണ്ടായത്. കെ.എസ്.ആർ.ടി.സി അവകാശപ്പെടുന്ന 140 കിലോമീറ്റർ പരിധി നിയമപരമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചത് സ്വകാര്യ ബസ് സർവീസുകൾക്ക് വലിയ നേട്ടമായി മാറിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top