നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചേലക്കരയും വയനാട്ടും ഇന്ന് നിശ്ശബ്ദ പ്രചാരണത്തിൻ്റെ അന്തരീക്ഷത്തിലേക്ക് കടന്നുവച്ചു. പ്രചാരണം അവസാനിക്കുമ്പോൾ സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ടുമുട്ടി പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ബൂത്ത് തലത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു. സ്ഥാനാർഥികളുടെ പ്രധാന പരിപാടിയായി പൗരപ്രമുഖരുമായി കൂടിക്കാഴ്ചകൾ തുടരുകയും ചെയ്തു.
വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ 8 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ച് ഉച്ചയോടെ പൂർത്തിയാകും. വിജയ പ്രതീക്ഷകളിൽ മുന്നണികൾ ആത്മവിശ്വാസം നിലനിർത്തുകയാണ്.