മഹാരാഷ്ട്രയിലെ ജൽഗാവിൽ, ഗർഭിണിയുമായി യാത്ര ചെയ്തിരുന്ന ആംബുലൻസിന് തീപിടിച്ച് അപകടം സംഭവിച്ചു. സംഭവത്തിൽ വാഹനത്തിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതോടെയാണ് പരിസരത്ത് വലിയ ആഘാതം ഉണ്ടാകുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ആംബുലൻസ് എൻജിനിൽ തീപിടിച്ചതോടെ, തീ വേഗത്തിൽ പടരുകയും വാഹനമൊട്ടാകെ കത്തി നശിക്കുകയും ചെയ്തു. ഗർഭിണിയും കുടുംബവും അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെടാനായതു, ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ്.
ദാദാ വാദി മേഖലയിൽ ദേശീയപാതയിലെ മേൽപ്പാലത്തിലാണ് സംഭവം നടന്നത്. ജൽഗാവ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ആംബുലൻസിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ഡ്രൈവർ പുക ഉയരുന്നത് ശ്രദ്ധിച്ച് ഉടൻ വാഹനവും യാത്രക്കാരെയും സുരക്ഷിതമായ ദൂരത്തേക്ക് മാറ്റി, വലിയ അപകടം ഒഴിവാക്കാനായി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുകയും ശക്തമായ സ്ഫോടനം ഉണ്ടായതിൽ സമീപത്തെ വീടുകളുടെ ചില ജനൽ ചില്ലുകൾ തകർന്നതായും റിപ്പോർട്ടുണ്ട്.