വയനാട്ടില്‍ പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള പ്രക്ഷോഭം ശക്തമാകുന്നു. ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാനും വൈകുന്നേരം ആറു വരെ നടക്കുന്ന ഹര്‍ത്താല്‍ യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച് ആഹ്വാനം ചെയ്തിരിക്കുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഹര്‍ത്താലിന്റെ ഭാഗമായി ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.കെ. ഹരിദാസ് അറിയിച്ചു. കെഎസ്‌ആര്‍ടിസി ദീർഘദൂര സര്‍വീസുകള്‍ നിശ്ചിതപടി നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുനരധിവാസ പദ്ധതികളുടെ മന്ദഗതിയും ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യം ഇപ്പോഴും പരിഗണനയിലാക്കാത്തതും ഹര്‍ത്താലിന് കാരണം. വ്യാപാരി വ്യവസായി സമിതികളും വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സും ഹര്‍ത്താലിനോട് പിന്തുണ അറിയിച്ചിട്ടുണ്ട്.