തെളിഞ്ഞ കാലാവസ്ഥയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഇടവിട്ട് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും നേരിയ മുതൽ ഇടത്തരം മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ കോമറിൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തിരുവനതപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുമ്പോൾ മലയോര പ്രദേശങ്ങളിലും മഴയുടെ സാന്നിധ്യം തുടരുമെന്ന് പറയപ്പെടുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടെ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 35-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.
- തുറസായ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
- വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കുകയും ഉപയോഗം ഒഴിവാക്കുകയും ചെയ്യുക.
- മേഘാവൃത അന്തരീക്ഷത്തിൽ കുട്ടികൾ ടെറസിലും മറ്റും കളിക്കുന്നത് ഒഴിവാക്കുക.
മഴ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കുന്നതുകൊണ്ട് പ്രാദേശിക സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.