പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ ലഭിക്കുന്നവർ 2024 നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം എന്ന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. പെൻഷൻ തുടരുമെന്ന് ഉറപ്പാക്കാൻ നവംബർ മാസത്തിലെ ‘ജീവൻ പ്രമാണി’യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ആണ് സമർപ്പിക്കേണ്ടത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്ത്, രണ്ടാം ഭാഗം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. ‘ജീവൻ പ്രമാണി’ സമർപ്പിക്കുന്നവർക്കും രണ്ടാം ഭാഗം പൂരിപ്പിച്ചാണ് നൽകേണ്ടത്.
ലൈഫ് സർട്ടിഫിക്കറ്റ് 2024 നവംബർ 30നകം ഹാജരാക്കാത്തവർക്ക് പിന്നീട് പെൻഷൻ ലഭിക്കുന്നതിൽ തടസം നേരിടും.
പെൻഷൻ രേഖകൾ സമർപ്പിക്കുന്ന ജില്ലാ ഓഫീസുകളിലാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ദൂതൻ മുഖേന നൽകിയാൽ, ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അടക്കം ചെയ്യേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഡയറക്റ്ററേറ്റിന്റെ 0471-2517351 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.