കാരാപ്പുഴ ഡാമിൽ ജലസേചന വകുപ്പിന്റെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി

അമ്പലവയലിൽ കാരാപ്പുഴ ഡാമിന് വൈ.ദ്യുതി മുടക്കം: ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് കെഎസ്ഇബി നടപടി.
ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ ഡാമിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബില്ലടക്കാനായില്ലെന്ന കാരണത്താൽ ഡാമിലെ നാലു വൈദ്യുതി കണക്ഷനുകളാണ് കെഎസ്ഇബി വിച്ഛേദിച്ചത്. നാല്പതിനായിരത്തോളം രൂപയുടെ കുടിശ്ശിക ബില്ലുകൾ അടയ്ക്കാനായിരുന്നു വകുപ്പിന് നിർദേശം നൽകിയിരുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഡാമിലെ ടൂറിസം പദ്ധതിയുടെ ഭാഗമായ ഗാർഡൻ, കഫറ്റേരിയ, മിൽക് ബൂത്ത് തുടങ്ങിയവയിലേക്കുള്ള വൈദ്യുതി മുടക്കപ്പെട്ടത് പകൽ സന്ദർശകരെ കാര്യമായി ബാധിച്ചില്ല. എന്നാൽ ടൂറിസം ഓഫിസ് പ്രവർത്തനത്തിൽ മിതമായ തടസ്സങ്ങൾ സംഭവിച്ചു. ഡാമിലെ പ്രധാന ആകർഷണമായ റൈഡുകൾക്കുള്ള വൈദ്യുതി മറ്റൊരു കണക്ഷനിൽ നിന്നു ലഭിക്കുന്നതിനാൽ അവ നേരത്തെപോലെ തുടരുന്നു.

ബിൽ അടക്കാനായില്ല: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് കാരണം
30,000 രൂപയ്ക്കു മുകളിൽ വൈദ്യുതി ബിൽ അടയ്ക്കാൻ കലക്ടറുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ബിൽ അടക്കാൻ വൈകിയതെന്ന് ജലസേചന വകുപ്പിന്റെ വിശദീകരണം. ഹർത്താൽ അടക്കമുള്ള പ്രശ്നങ്ങളും കാര്യങ്ങൾ സങ്കീർണ്ണമാക്കിയെന്നാണ് അധികൃതരുടെ വാദം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top