കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഒരു പവൻ വില 57,800 രൂപയായിരിക്കുകയാണ്. 18 കാരറ്റ് സ്വർണവും വിലയിൽ മാറ്റം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വർധിച്ച് 5,960 രൂപയിലും 24 കാരറ്റ് തങ്കക്കട്ടിയുടെ വില ബാങ്ക് നിരക്കിൽ കിലോഗ്രാമിന് 78.5 ലക്ഷം രൂപയും കടന്നിട്ടുണ്ട്.രാജ്യത്ത് സ്വർണവിലയിൽ നിരന്തരം വർധനവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പവനിന് മാത്രം 2,320 രൂപയിലധികം വർധിച്ചതോടെ വില പുതിയ ഉയരങ്ങൾ സൂചിപ്പിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന വിലയിടിവിന് പിന്നിലുള്ള സാമ്പത്തിക ഘടകങ്ങൾ ദുർബലമായതും മാർക്കറ്റിൽ സ്ഥിരത വന്നതും സ്വർണവിലയുടെ ഉയർച്ചയ്ക്ക് ഇടയാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അന്താരാഷ്ട്ര വിപണിയും സ്വർണവിലയിലുണ്ടായ മാറ്റവും
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 2,685 ഡോളർ എന്ന നിലവാരത്തിലേക്കും ഡോളറിന്റെ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 84.50ലേക്കും എത്തിച്ചേരുകയാണ്. ഈ സാഹചര്യങ്ങൾ അടുത്ത ദിവസങ്ങളിലും സ്വർണവിലയിൽ ഉയർച്ച തുടരാനുള്ള സാധ്യതകൾക്ക് കാരണം കാണിക്കുന്നു.