ആദ്യ മണിക്കൂറുകളിൽ ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിൽ നിന്നെങ്കിലും, രണ്ടാം റൗണ്ടിൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടായിരത്തിലേറെ വോട്ടുകളുടെ കുറവ് ബി.ജെ.പിയെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇതിൽ ഇടതുമുന്നണിക്കും യുഡിഎഫിനും നേട്ടമുണ്ടായെങ്കിലും കൂടുതലായി ഫലപ്രാപ്തി നേടിയിരിക്കുന്നത് കോൺഗ്രസാണ്.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ക്യാമ്പിൽ പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്. നിലവിൽ രണ്ടാം റൗണ്ടിൽ ബി.ജെ.പി. 1891 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.