തീവ്രന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്ര ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറി തമിഴ്‌നാട്-ശ്രീലങ്ക തീരങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധിനഫലമായാണ് കേരളത്തിൽ മഴ ശക്തിയാർജ്ജിക്കുന്നതെന്ന് റിപ്പോർട്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇന്നുമുതൽ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും തൃശ്ശൂരിലും പാലക്കാട്ടും മലപ്പുറത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വരെ തെക്കൻ കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top